#MTVasudevanNair | 'ഞാനൊരു ആരാധകനും അദ്ദേഹമൊരു മഹാമനുഷ്യനുമാണ്'; 'എം.ടി. മരിക്കുന്നില്ല, ഇല്ലാതാവുന്നത് ഭൗതികദേഹം മാത്രം' - മന്ത്രി എ.കെ ശശീന്ദ്രന്‍

#MTVasudevanNair | 'ഞാനൊരു ആരാധകനും അദ്ദേഹമൊരു മഹാമനുഷ്യനുമാണ്'; 'എം.ടി. മരിക്കുന്നില്ല, ഇല്ലാതാവുന്നത് ഭൗതികദേഹം മാത്രം' - മന്ത്രി എ.കെ ശശീന്ദ്രന്‍
Dec 26, 2024 09:31 AM | By VIPIN P V

കോഴിക്കോട് : ( www.truevisionnews.com ) എം.ടി വാസുദേവന്‍ നായര്‍ക്ക് ആദരാഞ്ജലിയര്‍പ്പിച്ച് മന്ത്രി എ.കെ ശശീന്ദ്രന്‍.

എംടി മരിക്കുന്നില്ലെന്നും അദ്ദേഹത്തിന്റെ ഭൗതികദേഹം മാത്രമേ നമ്മളില്‍ നിന്ന് ഇല്ലാതാവുന്നുള്ളൂയെന്നും അദ്ദേഹം പറഞ്ഞു

'ഞാനൊരു ആരാധകനും അദ്ദേഹമൊരു മഹാമനുഷ്യനുമാണ്. ഞങ്ങൾ തമ്മിൽ സൗ​ഹൃദം എന്ന് പറയുന്നത് പ്രയോ​ഗിക്കാൻ കഴിയുന്ന ഉചിതമായ വാക്കാണോ എന്നറിയില്ല.

ഞാനും അദ്ദേഹവും കോഴിക്കോട് ജനിച്ചിട്ടില്ല. കോഴിക്കോട്ടുകാരനായി ജീവിച്ച് കോഴിക്കോടൻ വികാര വിചാരങ്ങളെ മലയാളി മനസുകളിലേക്ക് എത്തിക്കുന്നതിനുള്ള ഒരു വലിയ ഇടപെടൽ അദ്ദേഹം തന്റെ രചനയിലൂടെ നടത്തിയിട്ടുണ്ട്.

നമ്മുടെ ​ഗ്രാമീണ ജീവിതത്തിന്റെ നേർകാഴ്ചകളാണ് അദ്ദേഹത്തിന്റെ എഴുത്തിലെ പ്രധാനപ്പെട്ട ഭാ​ഗം'- മന്ത്രി അനുസ്മരിച്ചു

'ഒരു വിമർശകൻ എന്ന നിലയിൽ അദ്ദേഹം രാഷ്ട്രീയമുൾപ്പെടെയുള്ള കാര്യങ്ങൾ നിരീക്ഷിക്കുകയും അഭിപ്രായം പറയേണ്ടിടത്ത് മാത്രം അഭിപ്രായം പറയുകയും ചെയ്യുന്ന മിതഭാഷിണിയായ വിമർശകനായിരുന്നു.

അതുകൊണ്ട് തന്നെ അദ്ദേ​ഹത്തിന്റെ ഓരോ വാക്കിനും ഓരോ അക്ഷരത്തിനും അതിന്റേതായ കരുത്തും വ്യാപ്തിയുമുണ്ട് എന്ന് കേരളം പലപ്പോഴും അറിഞ്ഞിട്ടുള്ളതാണ്.

ഇനി ആരിൽ നിന്നാണ് അങ്ങനെയൊരു അനുഭവം ഉണ്ടാവുക എന്നതാണ് നമുക്ക് അന്വേഷിക്കാനുള്ളത്.

നോക്കുമ്പോൾ മുൻപിൽ ശൂന്യത മാത്രമാണ്'. അദ്ദേഹത്തിന്റെ വിയോ​ഗം മലയാളത്തിനുള്ള നഷ്ടമാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

#fan #great #man #MT #One #not #die #only #physical #body #perishes #Minister #AKSaseendran

Next TV

Related Stories
#accident | ആലപ്പുഴയിൽ സ്വകാര്യ ബസും കാറും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം; പരിക്കേറ്റ് ഭാര്യയും രണ്ട് പെൺ മക്കളും ആശുപത്രിയിൽ

Dec 27, 2024 12:07 PM

#accident | ആലപ്പുഴയിൽ സ്വകാര്യ ബസും കാറും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം; പരിക്കേറ്റ് ഭാര്യയും രണ്ട് പെൺ മക്കളും ആശുപത്രിയിൽ

ചെട്ടികുളങ്ങര സ്വദേശി രാജേഷ് ആണ് മരിച്ചത്. വ്യാഴാഴ്ച രാത്രി എട്ടു മണിയോടെ സംസ്ഥാന പാതയിൽ പ്രായിക്കര പെട്രോൾ പമ്പിനു മുന്നിലായിരുന്നു...

Read More >>
#goldrate | അമ്പമ്പോ ഇതെങ്ങോട്ടാ ഈ കുതിപ്പ്;  സ്വർണവില ഇന്നും വർധിച്ചു

Dec 27, 2024 11:53 AM

#goldrate | അമ്പമ്പോ ഇതെങ്ങോട്ടാ ഈ കുതിപ്പ്; സ്വർണവില ഇന്നും വർധിച്ചു

ഇന്നലെ 200 രൂപ വർദ്ധിച്ചിരുന്നു. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 57,200...

Read More >>
#sexualassault |   പരീക്ഷ കഴിഞ്ഞ് മടങ്ങിയ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി കൊടുംകാടിനുള്ളിൽ വെച്ച് പീഡിപ്പിച്ചു,  പ്രതി അറസ്റ്റിൽ

Dec 27, 2024 11:43 AM

#sexualassault | പരീക്ഷ കഴിഞ്ഞ് മടങ്ങിയ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി കൊടുംകാടിനുള്ളിൽ വെച്ച് പീഡിപ്പിച്ചു, പ്രതി അറസ്റ്റിൽ

പരീക്ഷ കഴിഞ്ഞ് മടങ്ങിയ പെണ്‍കുട്ടിയെ ശരൺ തട്ടിക്കൊണ്ടുപോയി കൊടുംകാടിനുള്ളിൽ വെച്ച്...

Read More >>
#onlinefraud | കണ്ണൂരിൽ വി​സ ത​ട്ടി​പ്പി​ൽ കു​ടു​ങ്ങി​യ യു​വാ​വ്; ഓ​ൺ​ലൈ​നി​ലൂ​ടെ ന​ഷ്ട​മായത് 18,000 രൂ​പ

Dec 27, 2024 11:23 AM

#onlinefraud | കണ്ണൂരിൽ വി​സ ത​ട്ടി​പ്പി​ൽ കു​ടു​ങ്ങി​യ യു​വാ​വ്; ഓ​ൺ​ലൈ​നി​ലൂ​ടെ ന​ഷ്ട​മായത് 18,000 രൂ​പ

ര​ണ്ടാ​ഴ്ച​കൊ​ണ്ട് വി​സ​യും ടി​ക്ക​റ്റും വ​രു​മെ​ന്ന് അ​റി​യി​ച്ചെ​ങ്കി​ലും ഒ​രു മാ​സ​മാ​യി​ട്ടും ഇ​വ കി​ട്ടാ​താ​യ​തോ​ടെ​യാ​ണ്...

Read More >>
#bodyidentified |   കൊയിലാണ്ടിയിൽ വന്ദേഭാരത് ട്രെയിന്‍ തട്ടി മരിച്ച സ്ത്രീയെ തിരിച്ചറിഞ്ഞു

Dec 27, 2024 10:41 AM

#bodyidentified | കൊയിലാണ്ടിയിൽ വന്ദേഭാരത് ട്രെയിന്‍ തട്ടി മരിച്ച സ്ത്രീയെ തിരിച്ചറിഞ്ഞു

ആളെ തിരിച്ചറിയാൻ പറ്റാത്ത വിധം മൃതദേഹം ചിന്നിച്ചിതറിയ...

Read More >>
Top Stories